ചെന്നൈ: കൊറോണ രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി തമിഴ്‌നാട്.
ജൂണ്‍ 14 വരെയാണ് സംസ്ഥാനത്തെ ലോക്ഡൗണ്‍ നീട്ടിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനും സംസ്ഥാനത്തെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കുറച്ച് ദിവസങ്ങളായി രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,651 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രാജ്യത്തെ ആകെ കൊറോണ കേസുകളിലെ 18.79 ശതമാനം വരുമിത്. ലോക്ഡൗണ്‍ നീട്ടിയെങ്കിലും, നിയന്ത്രണങ്ങളില്‍ ചില ഇളവുകളിലും പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി കുറവുള്ള 11 ജില്ലകളിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
കോയമ്ബത്തൂര്‍, നീലഗിരി, തിരുപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മയിലാഡുതുറൈ ജില്ലകള്‍ക്കാവും ഇളവ് ലഭിക്കുക. ഇവിടങ്ങളില്‍ പലചരക്ക്, പച്ചക്കറി, ഇറച്ചി, മത്സ്യ കടകള്‍ രാവിലെ 6.00 മുതല്‍ വൈകുന്നേരം 5.00 വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍ എന്നിവ വില്‍ക്കുന്ന കടകളും രാവിലെ 6.00 മുതല്‍ വൈകുന്നേരം 5.00 വരെ അനുവദിക്കും. മത്സ്യമാര്‍ക്കറ്റുകള്‍ മൊത്തവ്യാപാരത്തിനായി മാത്രമേ അനുവദിക്കൂ. മൊത്തക്കച്ചവടത്തിന് അറവുശാലകളും അനുവദിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ 30 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കും. സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ദിവസം 50 ടോക്കണ്‍ മാത്രമായിരിക്കും അനുവദിക്കുന്നത്.
ചെന്നൈ മലയാളി വാർത്തകളുടെ അപ്ഡേറ്റുകൾക്ക് 👉 Facebook https://www.facebook.com/chennaimalayalimedia 👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ അല്ലെങ്കിൽ 7676750627 എന്ന നമ്പറിൽ ഹായ് എന്ന് മെസ്സേജ് ചെയ്യാം