തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ 👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdlചെന്നൈ: കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് പരിഹരിക്കാന്‍ ലോക്ഡൗണും രാത്രികാല നിയന്ത്രണവുമായി തമിഴ്നാട്.
ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകള്‍ മാത്രമേ അന്ന് അനുവദിക്കൂ. സ്കൂളുകള്‍ അടയ്ക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെയുളള കുട്ടികള്‍ക്ക് ഇനി ഓണ്‍ലൈന്‍ ക്ളാസുകള്‍ മാത്രം.
രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയുളള സമയത്ത് അവശ്യസേവനങ്ങള്‍ക്ക് മാത്രമേ അനുമതിയുളളു. ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്സിനേഷന് ക്യാമ്ബെയിന് ശനിയാഴ്ചത്തേക്ക് മാറ്റിയതായി തമിഴ്നാട് ആരോഗ്യമന്ത്രി എം.എ സുബ്രഹ്മണ്യന് അറിയിച്ചു.
കടകളും ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും രാത്രി പത്ത് മണിയ്ക്ക് അടയ്ക്കണം. സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന് പൂര്‍ണ സജ്ജമാണെന്ന് ഗവര്‍ണര്‍ ആര്.എസ് രവി ഇന്ന് നിയമസഭയെ അഭിസംബോധന ചെയ്ത് അറിയിച്ചു. 2731 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവര്‍ 27.55 ലക്ഷമായി. ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടായതോടെ സംസ്ഥാന അതിര്‍ത്തികളില്‍ തമിഴ്നാട് പൊലീസ് പരിശോധന കര്‍ശനമാക്കി. പൊതുഗതാഗതം തടയുന്നില്ലെങ്കിലും സ്വകാര്യ വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്.
ഒമിക്രോണ്‍ വ്യാപിക്കുന്നു; വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്നാട് വീണ്ടും പരിശോധന തുടങ്ങി
