ചെന്നൈ: ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. ഇതില്‍ നിയമ വിദഗ്ധരുടെ അഭിപ്രായം തേടിയിരിക്കുകയാണ് സ്റ്റാലിൻ. ബില്ലുകളില്‍ തീരുമാനം വൈകിക്കുന്നത് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി തന്നെ സര്‍വകലാശാല ചാൻസലര്‍ ആകണം എന്നാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണര്‍ കാരണം ബിരുദദാന ചടങ്ങ് പോലും മുടങ്ങി എന്നും സ്റ്റാലിൻ പറയുന്നു.
ഒരിടവേളയ്ക്കു ശേഷമാണ് സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചത്. പിറ്റേ ദിവസം തന്നെ ഡിഎംകെ മുഖപത്രത്തിലൂടെ ഗവര്‍ണര്‍ക്ക് ശക്തമായ മറുപടിയും നല്‍കി. വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയതിനോടൊപ്പം ഗവര്‍ണര്‍ ബിജെ പി ആസ്ഥാനത്ത് പോവുന്നതാണ് നല്ലതെന്നും പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ട്രിച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്ബോഴുള്ള സ്റ്റാലിന്റെ പ്രതികരണം വരുന്നത്. ഗവര്‍ണര്‍ക്കെതിരെ തെലങ്കാന മോഡല്‍ കോടതിയെ സമീപിക്കുന്നത് പരിഗണനയിലാണ്. ഏത് സമയത്ത് കോടതിയില്‍ പോകണമെന്നുള്‍പ്പെടെ നിയമ വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.