ചെന്നൈ: സോഷ്യല്‍ മീഡിയയില്‍ സജീവമായ ബോളിവുഡ് താരം കത്രീന കൈഫ് അടുത്തിടെ മധുരയില്‍ പാവപ്പെട്ട കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് കണ്ടു.നടിയുടെ ചിത്രങ്ങളും വീഡിയോകളും അവരുടെ ഫാന്‍സ് ക്ലബുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അമ്മ പഠിപ്പിക്കുന്ന സ്‌കൂളിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം.
തമിഴ്‌നാട്ടിലെ മധുരയിലെ മൗണ്ടന്‍ വ്യൂ എന്ന സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പമുളള ഡാന്‍സ് വീഡിയോയാണ് പുറത്ത് വന്നത്. ‘അറബികുത്ത്’ എന്ന ഗാനത്തിനാണ് കുട്ടികള്‍ക്കൊപ്പം കത്രീന നൃത്തം ചെയ്യുന്നത്.
വീഡിയോകളില്‍, കത്രീന കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതും സന്തോഷകരമായി സമയം ചെലവഴിക്കുന്നതും കാണാം. അവര്‍ ടീച്ചര്‍മാര്‍ക്കും ആരാധകര്‍ക്കും ഒപ്പം നൃത്തം ചെയ്തതായും കാണാം. മേകപ് ഇല്ലാതെ പച്ച നിറത്തിലുള്ള ഫ്ളോറല്‍ കുര്‍ത്തയിലും അതിന് ചേരുന്ന പലാസോ പാന്റിലുമാണ് നടി എത്തിയത്.

നടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുകയാണ്. മികച്ച കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. നടിയുടെ ലാളിത്യത്തെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചുമൊക്കെ ആരാധകര്‍ വാചാലരാവുന്നു.
ദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഗ്ലീഷ് മീഡിയം വിദ്യാഭ്യാസം നല്‍കുന്നതിനായി റിലീഫ് പ്രൊജക്റ്റ് ഇന്‍ഡ്യയുടെ ഭാഗമായി 2015-ലാണ് തമിഴ്‌നാട്ടിലെ മൗണ്ടന്‍ വ്യൂ സ്‌കൂള്‍ തുറന്നത്. കത്രീന കൈഫിന്റെ അമ്മ സൂസെയ്ന്‍ വളരെക്കാലമായി ഈ സ്‌കൂളിന്റെ ഭാഗമാണ്. കൂടാതെ അവര്‍ അവിടെ പഠിപ്പിക്കുന്നുമുണ്ട്.