Home Featured തമിഴ്നാട്ടില്‍ കള്ള് മോഷ്ടിക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

തമിഴ്നാട്ടില്‍ കള്ള് മോഷ്ടിക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

by jameema shabeer

കോയമ്ബത്തൂര്‍: തമിഴ്നാട്ടില്‍ കള്ള് മോഷ്ടിക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. കോയമ്ബത്തൂരിലെ രുത്രിയംപാളയം സ്വദേശിയായ എസ്.

സുജിത്ത്(22) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഫാം ഉടമയെയും അഞ്ച് വൈദ്യുതബോര്‍ഡ് ജീവനക്കാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫാമില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സുജിത്തിന്‍റെ മൃതദേഹം ഫാം ഉടമയായ ദുരൈവും കൂട്ടാളികളും ചേര്‍ന്ന് തോടരികില്‍ ഉപേക്ഷിക്കുകയായിരുന്നു.

മദ്യപിക്കുന്നതിനായി സുജിത്ത് പതിവായി കഞ്ചപ്പള്ളി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 20ന് കഞ്ചപ്പള്ളിയിലേക്ക് പോയ ഇയാള്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. പിന്നീട് ഇയാളെ തോടരികില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ലഭിച്ച പ്രദേശത്ത് വൈദ്യുത ആഘാതം ഏല്‍ക്കാനുള്ള സാഹചര്യം ഇല്ലാത്തത് സംശയത്തിനിടയാക്കി. തുടര്‍ന്ന് സുജിത്തിന്‍റെ ഭാര്യ പൊലീസില്‍ പരാതി നല്‍കി.

ദുരൈവ് എന്നയാളുടെ തെങ്ങിന്‍ തോപ്പില്‍ കള്ള് ഉണ്ടാക്കിയിരുന്നു. എന്നാല്‍ ആളുകള്‍ കള്ള് മോഷ്ടിച്ച്‌ കുടിക്കാന്‍ തുടങ്ങിയതോടെ തെങ്ങിന്‍ തോപ്പിനു ചുറ്റും വൈദ്യുതി കമ്ബികള്‍ സ്ഥാപിച്ചു. കള്ള് മോഷ്ടിക്കാന്‍ ശ്രമിക്കവെ സുജിത്തിന് വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ദുരൈവ് വൈദ്യുത ബോര്‍ഡിലുള്ള സുഹൃത്തുക്കളെ വിവരമറിയിക്കുകയും അവരുടെ സഹായത്തോടെ മൃതദേഹം തോടിനരികല്‍ തള്ളുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ ആറു പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.

You may also like

error: Content is protected !!
Join Our Whatsapp