Home Featured ഒ.എം.ആറില്‍ യാത്രക്കാരിയായ മാധ്യമ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യൂബര്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

ഒ.എം.ആറില്‍ യാത്രക്കാരിയായ മാധ്യമ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യൂബര്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

by jameema shabeer

ചെന്നൈ: യാത്രക്കാരിയായ മാധ്യമ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യൂബര്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. ഒ.എം.ആറില്‍ ഞായാറാഴ്ച രാത്രിയില്‍നടന്ന സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ സെല്‍വത്തെയാണ് അറസ്റ്റുചെയ്തത്.

ഇയാളുടെ ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു. സഹായത്തിനായി ഫോണില്‍വിളിച്ചിട്ടും പോലീസ് പ്രതികരിച്ചില്ലെന്നും പരാതിനല്‍കിയിട്ടും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്യാന്‍ മടിച്ചുവെന്നും വിദ്യാര്‍ഥിനി ആരോപിച്ചു.വിദ്യാര്‍ഥിനി സാമൂഹിക മാധ്യമത്തില്‍ കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സുഹൃത്തിനൊപ്പം ഒ.എം.ആറിലെ ഹോസ്റ്റലിലേക്ക് യാത്രചെയ്ത വിദ്യാര്‍ഥി ഓട്ടോയില്‍നിന്ന് ഇറങ്ങുമ്ബോള്‍ ശരീരഭാഗത്ത് സെല്‍വം പിടിക്കുകയായിരുന്നു.

വിദ്യാര്‍ഥിനി ബഹളം വെച്ചപ്പോഴേക്കും ഇയാള്‍ അവിടെനിന്ന് കടന്നു കളഞ്ഞു. ഉടന്‍ പോലീസിനെ ഫോണില്‍വിളിച്ചിട്ടും പ്രതികരിച്ചില്ല. അരമണിക്കൂറിന് ശേഷം ഇന്‍സ്‌പെക്ടര്‍ ഹോസ്റ്റലിലെത്തി വിവരംതിരക്കിയെങ്കിലും കേസ് രജിസ്റ്റര്‍ചെയ്യാന്‍ അടുത്തദിവസം രാവിലെവരെ കാത്തിരിക്കാനാണ് ഇന്‍സ്‌പെക്ടര്‍ നിര്‍ദേശിച്ചത്.

You may also like

error: Content is protected !!
Join Our Whatsapp