ചെന്നൈ: തമിഴ്നാട് കല്ലാക്കുറിച്ചിയിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം. പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറിയുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് പ്ലസ് ടു വിദ്യാർത്ഥിനി ഹോസ്റ്റലിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു.
നീറ്റ് യു.ജി പരീക്ഷ ഇന്ന്; കേരളത്തില്‍ 1.20 ലക്ഷം പേര്
തിരുവനന്തപുരം: മെഡിക്കല്‍, ഡെന്റല്‍, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യു.ജി) പരീക്ഷ ഞായറാഴ്ച ഉച്ചക്കുശേഷം രണ്ട് മുതല്‍ 5.20വരെ നടക്കും.1.30ന് ശേഷം പരീക്ഷ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. ഇന്ത്യക്കകത്ത് 543ഉം വിദേശത്ത് 14ഉം നഗരകേന്ദ്രങ്ങളിലുമായി നടക്കുന്ന പരീക്ഷക്ക് 18.72 ലക്ഷം വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ 16 നഗരകേന്ദ്രങ്ങളിലായി 1.20 ലക്ഷം പേരാണ് പരീക്ഷയെഴുതുന്നത്. കാസര്‍കോട്, പയ്യന്നൂര്‍, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, അങ്കമാലി, എറണാകുളം, മൂവാറ്റുപുഴ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേരളത്തില്‍ പരീക്ഷകേന്ദ്രങ്ങള്‍.