Home Featured 9 മാസത്തിൽ ചെന്നൈ മെട്രോയിൽ 4 കോടി യാത്രക്കാർ

9 മാസത്തിൽ ചെന്നൈ മെട്രോയിൽ 4 കോടി യാത്രക്കാർ

by jameema shabeer

ചെന്നൈ :കഴിഞ്ഞ 9 മാസത്തിനിടെ ചെന്നൈ മെട്രോയിൽ സഞ്ചരിച്ചത് 4 കോടി യാത്രക്കാർ, മെട്രോ സർവീസ് ആരംഭിച്ചതിനു ശേഷം ആദ്യമാണ് ഇത്രയും ഉയർന്ന കണക്ക്.

ചെന്നൈ മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ടം വിംകോ നഗർ മുതൽ ചെന്നൈ എയർപോർട്ട് വരെയും സെൻട്രൽ മുതൽ സെന്റ് തോമസ് മൗണ്ട് വരെയും 54.1 കിലോമീറ്റർ ദൂരത്തിൽ 2 ലൈനുകളാണ് പൂർണതോതിൽ പ്രവർത്തനക്ഷമമായിരി ക്കുന്നത്.

ഈ റൂട്ടുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതായാണു കണക്കുകൾ. സെപ്റ്റംബർ വരെയുള്ള കണക്കനു സരിച്ചാണു 4.18 കോടി ആളുകൾ യാത്ര ചെയ്തത്. സെപ്റ്റംബറിൽ മാത്രം 61,12,906 പേരാണു യാത്രക്കാർ. ഈ വർഷം അവസാനത്തോടെ ചെന്നൈ മെട്രോ റെയിൽ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിക്കുമെന്നാണു പ്രതീക്ഷ.

ഫോണെടുത്താല്‍ ‘ഹലോ’ വേണ്ട, ‘ വന്ദേമാതരം’ മതി; ഉത്തരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: സര്‍ക്കാര്‍ ജീവനക്കാര്‍ ടെലിഫോണില്‍ ‘ഹലോയ്ക്ക്’ പകരം വന്ദേമാതരം പറഞ്ഞ് അഭിസംബോധന ചെയ്യണം എന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍.

ഇത് സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. തങ്ങളെ കാണാനെത്തുന്നവരോടും വന്ദേമാതരം’ അഭിവാദ്യമായി ഉപയോഗിച്ച്‌ ഉദ്യോഗസ്ഥര്‍ അവരില്‍ അവബോധം സൃഷ്ടിക്കണമെന്നും പൊതുഭരണ വകുപ്പ് പുറത്തിറക്കിയ പ്രമേയത്തില്‍ പറയുന്നു.

ഹലോ എന്നത് പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണെന്നും പ്രത്യേക അര്‍ത്ഥങ്ങളില്ലാത്ത അഭിവാദ്യം മാത്രമാണെന്നും ആണ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രമേയത്തില്‍ പറയുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന സ്ഥാപനങ്ങളിലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം എന്നാണ് പ്രമേയത്തില്‍ പറയുന്നത്.
1

നേരത്തെ മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ ഈ ആവശ്യം ഉയര്‍ന്നിരുന്നു. മന്ത്രി സുധീര്‍ മുന്‍ഗന്തിവാര്‍ ആണ് ഇത്തരത്തിലുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. വകുപ്പ് വിഭജനത്തിന് പിന്നാലെ തന്റെ ആദ്യ പ്രഖ്യാപനം എന്ന നിലക്കായിരുന്നു സുധീര്‍ മുന്‍ഗന്തിവാര്‍ ഹലോയ്ക്ക് പകരം വന്ദേമാതരം ഉപയോഗിക്കണം എന്ന് പറഞ്ഞ് വന്നത്.

You may also like

error: Content is protected !!
Join Our Whatsapp