Home Featured ചെന്നൈ: ദേശീയതലത്തില്‍ കാമ്ബസ് യാത്രക്കൊരുങ്ങി എം.എസ്.എഫ്

ചെന്നൈ: ദേശീയതലത്തില്‍ കാമ്ബസ് യാത്രക്കൊരുങ്ങി എം.എസ്.എഫ്

by jameema shabeer

ചെന്നൈ: ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ കാമ്ബസുകളുടെ പങ്ക് നിര്‍ണായകമെന്ന് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രഫ. ഖാദര്‍ മൊയ്തീന്‍. ചെന്നൈയില്‍ എം.എസ്.എഫ് ദേശീയ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷവേട്ട സര്‍ക്കാര്‍നയംപോലെ നടപ്പാക്കുന്ന കാലഘട്ടത്തില്‍ മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് വലിയ ഉത്തരവാദിത്തം നിര്‍വഹിക്കാനുണ്ടെന്നും ഇതിന്‍റെ പ്രാധാന്യം കാമ്ബസുകളിലെത്തിക്കേണ്ടതിന്‍റെ ചുമതല എം.എസ്.എഫ് ഏറ്റെടുക്കണമെന്നും ഖാദര്‍ മൊയ്തീന്‍ ഓര്‍മപ്പെടുത്തി. എം.എസ്.എഫ് ദേശീയ പ്രസിഡന്‍റ് പി.വി. അഹമ്മദ് സാജു അധ്യക്ഷത വഹിച്ചു.

ലീഗ് തമിഴ്നാട് സെക്രട്ടറി കെ.എ.എം. അബൂബക്കര്‍, എം.എസ്.എഫ് ദേശീയ ജന. സെക്രട്ടറി എസ്.എച്ച്‌. മുഹമ്മദ് അര്‍ഷാദ്, ട്രഷറര്‍ അഥീബ്ഖാന്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തില്‍നിന്ന് സിറാജുദ്ദീന്‍ നദ്വി, എം.ടി. മുഹമ്മദ് അസ്ലം, ഖാസിം എനോലി, നജ്വ ഹനീന എന്നിവര്‍ പങ്കെടുത്തു.

നവംബര്‍ രണ്ടാം വാരം മുതല്‍ കാമ്ബസുകളില്‍ അംഗത്വവിതരണവും തുടര്‍ന്ന് ദേശീയ കാമ്ബസ് യാത്രയും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

You may also like

error: Content is protected !!
Join Our Whatsapp