ചെന്നൈ : 93 തവണ രക്തദാനം നടത്തിയ തിരുവനന്തപുരം സ്വദേശി പി.എൽ.ആനന്ദിനെയും കാൻസർ രോഗികൾക്കായി മുടി വളർത്തി നൽകിയ തൃശൂർ സ്വദേശി യദുകൃഷ്ണനെയും ആദരിച്ച് തമിഴ്നാട് ഫോട്ടോ വിഡിയോഗ്ര ഫേഴ്സ് ട്രേഡ് യൂണിയൻ.
യൂണിയൻ സംഘടിപ്പിച്ച രക്ത ദാന ക്യാംപിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ തമിഴ്നാട് വാർ ത്താവിനിമയ വകുപ്പ് മന്ത്രി എം. പി.സാമിനാഥൻ, ആനന്ദിന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും യദുകൃഷ്ണന് യങ് അച്ചീവർ പുരസ്കാരവും സമ്മാനിച്ചു.
യൂണിയൻ പ്രസിഡന്റ് രമേഷ്, ടി.നഗർ എം.എൽ.എ ജെ.കരുണാനിധി, വാർഡ് കൗൺസിലർ ഉമ ആനന്ദൻ, നടന്മാരായ എസ്. വി.ശേഖർ, രവി മരിയ തുടങ്ങിയവർ പ്രസംഗിച്ചു. രക്തദാന ക്യാംപിൽ ശേഖരി ച്ച 48 യൂണിറ്റ് രക്തം രാജീവ്ഗാന്ധി ജനറൽ ആശുപതിക്കു കൈമാറി.
ചൂതാട്ട പരസ്യങ്ങള്‍ നല്‍കരുത്, മാധ്യമങ്ങള്‍ക്ക് കേന്ദ്രത്തിന്‍്റെ മുന്നറിയിപ്പ്
ഓണ്‍ലൈന്‍ ചൂതാട്ട, വാതുവെയ്പ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്‍്റെ നിര്‍ദേശം. രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക്കും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കുമാണ് മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയത്.
ഏതാനും ഡിജിറ്റല്‍ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളും ഓണ്‍ലൈന്‍ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്‍്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം കര്‍ശന നിലപാടുമായി എത്തിയത്.