ചെന്നൈ: ഡി.എം.കെ സര്‍ക്കാര്‍ ആത്മീയതക്കെതിരല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. ബുധനാഴ്ച ചെന്നൈ അണ്ണാമലപുരത്ത് ദേവസ്വം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വള്ളലാര്‍ മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചില കക്ഷികള്‍ ഡി.എം.കെ സര്‍ക്കാര്‍ ആത്മീയ വിരുദ്ധമാണെന്ന് പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ആത്മീയതയെ രാഷ്ട്രീയത്തിനും സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നവര്‍ക്കെതിരായ നിലപാടാണ് ഡി.എം.കെയുടേതെന്നും സ്റ്റാലിന് ചൂണ്ടിക്കാട്ടി.