ചെന്നൈ: രാജ്യത്ത് അടുത്ത കാലത്തായി നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ എയറോമെഡിക്കല്‍ ഇവാക്യുവേഷനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. ഗുരുതരമായ ഹൃദ്‌രോഗത്തെ തുടര്‍ന്ന് ബംഗളൂരു നിവാസിയായ 67 കാരിയെ അമേരിക്കയില്‍ നിന്ന് ചെന്നൈയിലേക്ക് എത്തിച്ച്‌ത് 26 മണിക്കൂര്‍ നീണ്ടയാത്രക്കൊടുവില്‍.
ഹൃദയ ശസ്ത്രക്രിയക്കായി 133,000 ഡോളര്‍ (ഒരു കോടിയിലേറെ രൂപ) ചിലവിലാണ് ഇവരെ പോര്‍ട്ട്‌ലാന്‍ഡില്‍ നിന്ന് ചെന്നൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തത്. രോഗിയുടെ അവസ്ഥ കണക്കിലെടുത്ത് രണ്ട് സൂപ്പര്‍മിഡ്‌സൈസ് പ്രൈവറ്റ് ജെറ്റുകളുടെ സഹായത്താല്‍ നിരവധി ഘടങ്ങളിലൂടെയാണ് സംഘം ഈ ലക്ഷ്യം പൂര്‍ത്തിയാക്കിയത്. അമേരിക്കയിലെ ഒറിഗോണില്‍ മക്കള്‍ക്കൊപ്പമാണ് കുറച്ച വര്‍ഷങ്ങളായി ഇവര്‍ താമസിക്കുന്നത്. ഇതിനിടയിലാണ് ഹൃദ്രോഗം പിടിപ്പെട്ടത്.
രോഗിക്ക് അമേരിക്കയില്‍ കിട്ടിരുന്ന ചികിത്സ എയര്‍ലിഫ്റ്റിനെക്കാള്‍ സാമ്ബത്തിക ചിലവും അപര്യാപ്തവുമായതിനാലാണ് കുടുബം ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് എയര്‍ ആംബുലന്‍സ് സേവന സ്ഥാപനമായ ഐസിഎടിടിയുടെ സ്ഥാപക ഡയറക്ടറായ ഡോ.ശാലിനി നല്‍വാദ് പറഞ്ഞു. ഇന്ധനം നിറക്കാനും മറ്റ് മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുമായി ഐസ്ലാന്‍ഡ്, തുര്‍ക്കി എന്നിവിടങ്ങളില്‍ ചലഞ്ചര്‍ 605 വിമാനം ഇറക്കിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.10ന് ചെന്നൈയില്‍ ലാന്‍ഡ് ചെയ്തത്തിനു പിന്നാലെ രോഗിയെആംബുലന്‍സില്‍ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു.