Home Featured ഭക്ഷ്യവിഷബാധ:തമിഴ്‌നാട്ടിലെ ശിശുഭവനിലെ മൂന്ന് കുട്ടികള്‍ മരിച്ചു

ഭക്ഷ്യവിഷബാധ:തമിഴ്‌നാട്ടിലെ ശിശുഭവനിലെ മൂന്ന് കുട്ടികള്‍ മരിച്ചു

by jameema shabeer

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ശിശുഭവനില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. വിവേകാനന്ദ സേവാലയയിലെ അന്തേവാസികളായ അതിഷ് (11), മധേഷ് (14), ബാബു (10) എന്നിവരാണ് മരിച്ചത്. പതിനൊന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് 15 കുട്ടികള്‍, ഇഡ്ഡലിയും പൊങ്കലും കഴിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാരവാഹികള്‍ മരുന്നുനല്‍കിയിരുന്നു.

എന്നാല്‍ ഇന്നലെ രാവിലെയോടെ രണ്ടു കട്ടികള്‍ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് മരിച്ചത്. തിരുപ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള സെക്യൂരിറ്റി ജീവനക്കാരനായ ജയറാമും കുട്ടികളും അപകടനില തരണം ചെയ്‌തെന്നും ഒരാള്‍ ആശുപത്രി വിട്ടെന്നും അധികൃതര്‍ അറിയിച്ചു. വിവരമറിഞ്ഞ് തിരുപ്പൂര്‍ കളക്ടര്‍ എസ്. വിനീതും പൊലീസ് കമ്മിഷണറും മറ്റ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി. കേസെടുത്തെങ്കിലും സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഭക്ഷണ സാമ്ബിളുകള്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്നും കമ്മിഷണര്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our Whatsapp