Home Featured ചെന്നൈ:യൂട്യൂബ് നോക്കി തോക്ക് നിര്‍മാണം; അറസ്റ്റിലായ യുവാക്കളെ പൂട്ടാന്‍ എന്‍ഐഎ

ചെന്നൈ:യൂട്യൂബ് നോക്കി തോക്ക് നിര്‍മാണം; അറസ്റ്റിലായ യുവാക്കളെ പൂട്ടാന്‍ എന്‍ഐഎ

by jameema shabeer

സേലം: യൂട്യൂബ് നോക്കി തോക്കുണ്ടാക്കി വില്‍പന നടത്താന്‍ ശ്രമിച്ച യുവാക്കള്‍ക്കെതിരെ എന്‍.ഐ.എയുടെ നടപടി.സേലം എരുമപ്പാളയം സ്വദേശികളായ നവീന്‍ ചക്രവര്‍ത്തി സഞ്ജയ് പ്രകാശ് എന്നിവരെ മേയ് 20നാണ് ഓമല്ലൂര്‍ പൊലീസ് പിടികൂടുന്നത്. രാത്രികാല പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ ഇരുവരുടെയും പെരുമാറ്റത്തിലെ പന്തികേട് കണ്ടു പരിശോധിക്കുകയായിരുന്നു. ഇവരുടെ ബാഗില്‍ നിന്നും കൈത്തോക്ക്, ഇരട്ടക്കുഴല്‍ തോക്ക്, പാതി നിര്‍മാണം പൂര്‍ത്തിയായ മറ്റൊരു തോക്ക്, കത്തികള്‍, മുഖം മൂടികള്‍ തുടങ്ങി വന്‍ആയുധശേഖരം പിടിച്ചെടുത്തു. ചോദ്യം ചെയ്തപ്പോഴാണു വാണിജ്യാടിസ്ഥാനത്തില്‍ തോക്കുനിര്‍മാണമാണു യുവാക്കളുടെ തൊഴിലെന്നു വെളിപ്പെട്ടത്.

യുട്യൂബ് ടൂട്ടോറിയല്‍ നോക്കി തോക്കുണ്ടാക്കിയതു വിജയകരമായതോടെയാണു നവീനും സഞ്ജയും ഇതൊരു വരുമാന മാര്‍ഗമാക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്നു വീടു വാടകയ്ക്കെടുത്ത് ഉപകരണങ്ങളെല്ലാം സജീകരിച്ചു ചെറിയ ഫാക്ടറിയും പണിതു. ആവശ്യക്കാരെ ഉള്‍പ്പെടുത്തി ഗ്രൂപ്പും ഉണ്ടാക്കി. ഇങ്ങനെ നിര്‍മിച്ച തോക്ക് ആവശ്യക്കാരനു കൈമാറാന്‍ പോകുമ്ബോഴാണു പിടിയിലായത്. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ ഇവരുടെ വീടുകളിലും തോക്കുണ്ടാക്കാനായി ഫാക്ടറി സ്ഥാപിച്ച സ്ഥലത്തും റെയ്ഡ് നടത്തി.കൂടാതെ ഇവരുമായി ബന്ധമുണ്ടെന്നു കരുതുന്ന സേലം സന്യാസിഗുണ്ട്, ധര്‍മ്മപാളയം എന്നിവടങ്ങളിലും റെയ്ഡ് നടന്നു.

You may also like

error: Content is protected !!
Join Our Whatsapp