വ്യവസായ വളര്‍ച്ചയില്‍ ഇന്ന് തമിഴ്‌നാടിന് വലിയ ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.വളരെ കുറവ് എണ്ണത്തില്‍ ഉല്‍പാദനെ നടത്തിയ തമിഴ്‌നാട് ഇപ്പോള്‍ മുന്‍നിര കമ്ബനികളുമായി ധാരണയിലെത്തി.
കഴിഞ്ഞ രണ്ടു ദശാബ്ദമായി വ്യവസായങ്ങള്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടച്ചു തിരിഞ്ഞുനിന്നിട്ടില്ല തമിഴ്‌നാട്. 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം, കഴിഞ്ഞവര്‍ഷം മേയില്‍ ഡിഎംകെ അധികാരത്തില്‍ വന്നതോടെ ആ വാതിലുകള്‍ കൂടുതല്‍ വിശാലമായി.
തമിഴ്‌നാട്ടില്‍നിന്ന് ഇപ്പോള്‍ സെമി കണ്ടക്ടറുകള്‍ മുതല്‍ ഇലക്‌ട്രിക് വാഹന ഘടകങ്ങള്‍ വരെയാണു ലോകവിപണിയിലെത്തുന്നത്. രാജ്യത്ത് 41 പ്രത്യേക സാമ്ബത്തിക മേഖലകള്‍ (സെസ്) പ്രവര്‍ത്തിക്കുന്ന ഏക സംസ്ഥാനം ഡിഎംെക അധികാരത്തിലെത്തിയ ശേഷം 132 കമ്ബനികളുമായി ധാരണാപത്രം ഒപ്പിട്ടു. 95,000 കോടി രൂപയുടെ നിക്ഷേപവും രണ്ടു ലക്ഷത്തിലധികം പേര്‍ക്കു തൊഴിലവസരങ്ങളും ഉണ്ടായി. രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയില്‍ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) 97% സ്‌കോര്‍ നേടി മൂന്നാം സ്ഥാനത്തേക്കു തമിഴ്‌നാട് ഉയര്‍ന്നു.
2030 ആകുമ്ബോഴേക്കും ഒരു ട്രില്യന്‍ ഡോളര്‍ (80 ലക്ഷം കോടിയോളം രൂപ) സമ്ബദ്വ്യവസ്ഥ എന്ന വളര്‍ച്ചാലക്ഷ്യം കൈവരിക്കാന്‍ ഈ വര്‍ഷം ഏകദേശം 23 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനുള്ള പദ്ധതികളുമായാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ആകെ 46 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണു പ്രതീക്ഷ.
വ്യവസായ വകുപ്പിന്റെ കണക്കനുസരിച്ച് 37,220ല്‍ ഏറെ വ്യവസായശാലകളുണ്ട് തമിഴ്‌നാട്ടില്‍. വാഹനം മുതല്‍ വിമാനഘടകങ്ങള്‍ വരെ ഇവിടെ ഉല്‍പാദിപ്പിക്കുന്നു. എന്തുകൊണ്ടു നിക്ഷേപത്തിനായി തമിഴ്‌നാട് തിരഞ്ഞെടുത്തു എന്ന ചോദ്യവുമായി കമ്ബനികളെ സമീപിച്ച വ്യവസായ വകുപ്പിനോട് ‘കേള്‍ക്കാനുള്ള മനസ്സും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സന്നദ്ധതയും അധികാരികള്‍ക്കുണ്ട്’ എന്ന മറുപടിയാണ് അവര്‍ നല്‍കിയത്. വ്യവസായ പ്രോത്സാഹന പാക്കേജുകള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ തീരുമാനം വേഗത്തിലാണ്.
കോവിഡ് പ്രതിസന്ധി പുതിയ വ്യവസായങ്ങളുടെ പ്രസക്തി കൂട്ടി. സമ്ബദ്വ്യവസ്ഥ ഉലയരുതെന്ന കാഴ്ചപ്പാട് കാര്യക്ഷമതയും കൂട്ടി. കൂടാതെ, വ്യവസായനിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുള്ള മത്സരശേഷി തമിഴ്‌നാട് എപ്പോഴും നിലനിര്‍ത്തുന്നുണ്ടെന്നു വ്യവസായികളും സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ തമിഴ്‌നാട്ടിലേക്കു വരുന്നതിലേറെയും ഭാവിയില്‍ കൂടുതല്‍ പച്ചപിടിക്കാവുന്ന വ്യവസായങ്ങളും നിക്ഷേപങ്ങളുമാണ്; അതിനോടാണ് ഇപ്പോള്‍ താല്‍പര്യവും.
സെമി കണ്ടക്ടറുകളും ചിപ്പുകളും മൊബൈല്‍ ഫോണ്‍ ഘടകങ്ങളും തുടങ്ങി വൈദ്യുത വാഹനം വരെ നിര്‍മിക്കുന്ന വന്‍കിടക്കാരുമായി ധാരണയായിക്കഴിഞ്ഞു. ഇതുകൂടാതെ 20,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ലൈഫ് സയന്‍സ് പോളിസിയും റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് (ആര്‍ ആന്‍ഡ് ഡി) പോളിസിയും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.