ചെന്നൈ : സംസ്ഥാനത്തെ 84 റേഷൻ കടകൾക്ക് ഐഎസ് അംഗീകാരം. ഭക്ഷ്യ സുരക്ഷയ്ക്കുള്ള രാജ്യാന്തര നിലവാരമായ ഐഎസ്ഒ 9001 നേടിയത് ചെന്നൈ അടക്കം 7 മേഖലകളിലെ റേഷൻ കടകളാണ്. മായം ചേർക്കൽ തടയുന്നതിനും വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളു ടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുമുള്ള സംവിധാനം ഏർ പ്പെടുത്തിയതിനാണ് കടകൾക്ക് ഐഎസ്ഒ 9001 അംഗീകാരം ലഭിച്ചത്.
മറ്റു പ്രദേശങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളുടെയും നില വാരം ഉയർത്താനുള്ള പ്രവർത്ത നങ്ങൾ പുരോഗമിക്കുകയാണ് ന്ന് അധികൃതർ പറഞ്ഞു. ഐഎസ്ഒ 9001 ലഭിക്കാൻ ആവശ്യമായ ഗുണനിലവാര നടപടി ക്രമങ്ങൾ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും പാലിക്കുന്നുണ്ട്.
രേഖകളുടെ പരിപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതോടെ മറ്റു കടകൾക്കും രാജ്യാന്തര അംഗീകാരം ലഭിക്കുമെന്നു പ്രതീക്ഷി ക്കുന്നതായി അധികൃതർ പറഞ്ഞു.