Home Featured ചെന്നൈയില്‍ ബസ് സ്റ്റാന്‍ഡില്‍വെച്ച്‌ 16കാരിയുടെ കഴുത്തില്‍ മംഗല്യസൂത്രം ചാര്‍ത്തിയ സംഭവത്തില്‍ 17കാരന്‍ കസ്റ്റഡിയില്‍

ചെന്നൈയില്‍ ബസ് സ്റ്റാന്‍ഡില്‍വെച്ച്‌ 16കാരിയുടെ കഴുത്തില്‍ മംഗല്യസൂത്രം ചാര്‍ത്തിയ സംഭവത്തില്‍ 17കാരന്‍ കസ്റ്റഡിയില്‍

by jameema shabeer

ചെന്നൈ : ബസ് സ്റ്റാന്‍ഡില്‍വെച്ച്‌ പരസ്യമായി 16കാരിയുടെ കഴുത്തില്‍ മം​ഗല്യസൂത്രം ചാര്‍ത്തിയ സംഭവത്തില്‍ 17കാരന്‍ കസ്റ്റഡിയില്‍. വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് കൗമാരക്കാരനെ പൊലീസ് പിടികൂടിയത്. ചിദംബരത്തിനടുത്തുള്ള ബസ് സ്റ്റോപ്പില്‍ വച്ച്‌ 16 വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ 17കാരന്‍ ആളുകള്‍ നോക്കിനില്‍ക്കെ താലി ചാര്‍ത്തിയത്. പോളിടെക്‌നിക് വിദ്യാര്‍ത്ഥിയെ ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് കടലൂര്‍ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നു.

വീഡിയോ വൈറലായതോടെ ജില്ലാ പൊലീസും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് കണ്ടെത്തിയതോടെ ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലേക്ക് കൗണ്‍സിലിങ്ങിന് വിധേയമാക്കി. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതിന് 51 കാരനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട്, സ്ത്രീ പീഡനം തടയല്‍ നിയമം, എസ്‌സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമം എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണെന്നാണ് റിപ്പോര്‍ട്ട്.

You may also like

error: Content is protected !!
Join Our Whatsapp