Home Featured വന്ദേഭാരത് ട്രെയിനിന്റെ ദക്ഷിണേന്‍ഡ്യയിലെ ആദ്യ സര്‍വീസ് നവംബര്‍ 10ന് ചെന്നൈയില്‍ നിന്ന്

വന്ദേഭാരത് ട്രെയിനിന്റെ ദക്ഷിണേന്‍ഡ്യയിലെ ആദ്യ സര്‍വീസ് നവംബര്‍ 10ന് ചെന്നൈയില്‍ നിന്ന്

by jameema shabeer

ചെന്നൈ:  വന്ദേഭാരത് ട്രെയിനിന്റെ ദക്ഷിണേന്‍ഡ്യയിലെ ആദ്യ സര്‍വീസ് നവംബര്‍ 10ന് ചെന്നൈയില്‍നിന്ന് ആരംഭിക്കുന്നു.

ചെന്നൈ – ബെംഗ്ലൂര്‍- മൈസൂര്‍ റൂടിലാണ് അഞ്ചാമത്തെ വന്ദേഭാരത് സര്‍വീസ്. 483 കിലോമീറ്ററാണ് ദൂരം. വന്ദേ ഭാരത് 2.0 ശ്രേണിയിലെ ട്രെയിനുകളില്‍ മുന്‍ ട്രെയിനുകളില്‍ ഇല്ലാതിരുന്ന ‘കവച്’ എന്ന പേരില്‍ ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം (TCAS) ഘടിപ്പിച്ചിട്ടുണ്ട്.

പ്രത്യേകതകള്‍:

കോചുകളില്‍ മൂന്നുമണിക്കൂര്‍ ബാറ്ററി ബാകപ് ഉള്ള ഡിസാസ്റ്റര്‍ ലൈറ്റുകള്‍. ട്രെയിനിന്റെ പുറംഭാഗത്ത് എട്ട് പ്ലാറ്റ്‌ഫോം സൈഡ് ക്യാമറകള്‍. കോചുകളില്‍ ഓടമാറ്റിക് വോയ്സ് റെകോര്‍ഡിങ് സഹിതം പാസന്‍ജര്‍-ഗാര്‍ഡ് ആശയവിനിമയ സൗകര്യം. ചെന്നൈ പെരമ്ബൂരിലെ ഇന്റഗ്രേറ്റഡ് കോച് ഫാക്ടറിയിലാണു വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മാണം.

You may also like

error: Content is protected !!
Join Our Whatsapp