ചെന്നൈ: തമിഴ്‌നാട്ടില്‍ നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ കൂടുതല്‍ ഓഫീസുകള്‍ അടച്ച് പൂട്ടി സര്‍ക്കാര്‍. കോയമ്ബത്തൂരിലെ രണ്ട് ഓഫീസുകളാണ് നിരോധനത്തിന് പിന്നാലെ റവന്യൂ അധികൃതര്‍ അടച്ചു പൂട്ടിയത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
ഉക്കടത്തിലെ കൊട്ടൈമേട്, വിന്‍സന്റ് റോഡ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകളാണ് അടച്ച് പൂട്ടിയത്. വലിയ പോലീസ് സന്നാഹത്തിന്റെ അകമ്ബടിയോടെയായിരുന്നു പൂട്ടല്‍ നടപടികള്‍. ഇരു ഓഫീസുകളും അടച്ച് പൂട്ടി സീല്‍വെച്ച ശേഷമാണ് അധികൃതര്‍ മടങ്ങിയത്.
കഴിഞ്ഞ ദിവസം മംഗളൂരുവിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോയമ്ബത്തൂരിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയത്. പരിശോധനയ്‌ക്ക് പിന്നാലെ വിവിധയിടങ്ങളില്‍ നിന്നും കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.