ചെന്നൈ: മദ്യലഹരിയില്‍ ക്രിക്കറ്റിന്റെ പേരില്‍ ഉണ്ടായ വാക്കുതര്‍ക്കം കൈയ്യേറ്റത്തിലും കൊലപാതകത്തിലും കലാശിച്ചു. വിരാട് കോഹ്ലിയെയും, കോഹ്ലിയുടെ ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും പരിഹസിച്ചു എന്നതിന്റെ പേരിലാണ് യുവാവ് കൊല്ലപ്പെട്ടത്.
26 വയസ്സുകാരനായ വിഘ്നേഷ് ആണ് കൊല്ലപ്പെട്ടത്. മുംബൈ ഇന്ത്യന്‍സ് ആരാധകനായ വിഘ്നേഷ്, ആര്‍സിബിയെയും വിരാട് കോഹ്ലിയെയും കുറിച്ച് മോശമായി സംസാരിച്ചത്, ആര്‍സിബി ആരാധകനായ ധര്‍മ്മരാജിന്(21) ഇഷ്ടമായില്ല. ഇവര്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍, ധര്‍മ്മരാജ് വിഘ്നേഷിനെ കുപ്പി കൊണ്ട് കുത്തുകയായിരുന്നു.
കുത്തിയതിന് പുറമേ, വിഘ്നേഷിന്റെ തലയ്‌ക്ക് ധര്‍മ്മരാജ് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തല്ലുകയും ചെയ്തു. വിക്കിന്റെ പേരില്‍ വിഘ്നേഷ് പലപ്പോഴും ധര്‍മ്മരാജിനെ പരിഹസിച്ചിരുന്നു. ആര്‍സിബിയെയും വിരാട് കോഹ്ലിയെയും വിക്ക് അനുകരിച്ചാണ് വിഘ്നേഷ് പരിഹസിച്ചത്. ഇതും പകയ്‌ക്ക് കാരണമായതായാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ച രാവിലെ പോലീസ് സംഘം വിഘ്നേഷിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വ്യാഴാഴ്ച ധര്‍മ്മരാജിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.