ചെന്നൈ : മഹാബലിപുരത്ത്
അലക്ഷ്യമായി തിരിച്ച ഗ്യാസ് വാനിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ കോട്ടയം കടുത്തുരുത്തി സ്വദേശിയായ കോളജ് വിദ്യാർഥിക്കു ദാരുണാന്ത്യം. പൂഴിക്കോൽ കാലായിൽ നൗഷൗദിന്റെ മകൻ മുഹമ്മദ് അൽത്താഫ് (22) ആണ് ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ മരിച്ചത്. കോളജിൽ നിന്നു താമസസ്ഥലത്തേക്കു സുഹൃത്തിനൊപ്പം പോകുന്നതിനിടെ, വഴിയരികിൽ ഗ്യാസ് സിലിണ്ടറുകൾ ഇറക്കിയ ശേഷം അലക്ഷ്യമായി തിരിച്ച വാനിൽ ബൈക്ക് ഇടിക്കുകയായിരുന്നു. പി ന്നിലിരുന്ന അൽത്താഫ് തെറിച്ച് വാനിന്റെ അടിയിൽ വീണു.
വാഹനത്തിന്റെ ടയർ ശരീരത്തിൽ കയറി. പത്തനംതിട്ട സ്വദേശി നിതിനും ഗുരുതര പരുക്കേറ്റു. ഇരുവരെയും ചെങ്കൽപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും രാത്രി അൽത്താഫ് മരിച്ചു. കബറടക്കം ഇന്ന് രാവിലെ 8ന് ആപ്പാഞ്ചിറ മുഹമ്മദിൻ ജുമാ മസ്ജിദിൽ.