ചെന്നൈ • ദീപാവലിക്ക് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ടി നഗറിൽ വസ്ത്രങ്ങളും ആഭരണങ്ങ ളും വീട്ടുപകരണങ്ങളും വാങ്ങാൻ വൻ തിരക്ക്. ആൾക്കൂട്ടമേറിയതോടെ മോഷണം തടയാൻ പ്രദേശത്ത് സുരക്ഷയൊരുക്കിയിട്ടുണ്ട്കുരുക്ക് കുറയ്ക്കാൻ ഗതാഗതത്തിലും മാറ്റം വരുത്തി. ചെന്നൈ പൊലീസ് കമ്മിഷണർ ശങ്കർ ജിവാൾ ടി നഗറിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ടി നഗർ മേഖലയിൽ നിരീക്ഷണ പ്രവർത്തനങ്ങൾക്കായി ആദ്യമായി 6 എഫ്ആർഎക്സ് ക്യാമറകളും ടി നഗർ, പോണ്ടി ബസാർ, തുടങ്ങിയ പ്രദേശങ്ങളിൽ 300 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു.
ജനങ്ങളെ സഹായിക്കാൻ പൊലീസ് ഹെൽപ് ഡെസ്ക് സ്ഥാപിച്ചു. ആഭരണങ്ങൾ മോഷ്ടിക്കുന്നത് തടയാൻ പൊലീസ് സ്ത്രീകൾക്ക് പ്രത്യേക മേൽക്കുപ്പായവും നൽകുന്നുണ്ട്. ദീപാവലി ആഘോഷത്തിനു മു ന്നോടിയായി ടി നഗറിലെ കടകളിലെത്തിയവരുടെ തിരക്ക് വളരെ കൂടുതലാണ്.