ചെന്നൈ: കഴിഞ്ഞ 6 മാസത്തിനിടെ ചെന്നൈ നഗരത്തിൽ ഗതാഗത നിയമം ലംഘിച്ചവരിൽ നിന്ന് പിഴയായി ഈടാക്കിയത് 23.25 കോടി രൂപ. പിഴയടയ്ക്കാൻ കാലതാമസം വരുത്തുന്നവരെ കണ്ടെത്താനും പിഴയടയ്ക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ നൽകുന്നതിനുമാ യി കോൾ സെന്ററുകൾ ആരംഭിച്ച ശേഷമുള്ള കണക്കാണ് ചെന്നൈ മെട്രോപ്പൊലിറ്റൻ പൊലീസ് പുറത്തുവിട്ടത്.
പിഴയടയ്ക്കാൻ കാലതാമസം വരുത്തിയ 3,86,886 കേസുകളിലായി 7,65,35,160 രൂപ പിഴ ഈടാക്കിയപ്പോൾ കഴിഞ്ഞ 6 മാസത്തിനുള്ളിൽ പുതുതായി റജിസ്റ്റർ ചെയ്ത 5,31,687 കേസുകളിൽ നിന്ന് 15,59,75,421 രൂപ പിഴ ഈടാക്കി. മദ്യപിച്ച് വാഹനമോടിച്ചതിനു മാത്രം നഗരത്തിൽ ആറായിരത്തി ലധികം കേസുകൾ റജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.