ചെന്നൈ • വെള്ളം നിറച്ച ബക്ക്റ്റിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു. പൂനമല്ലിയിൽ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശികളായ രാഹുൽ കുമാർ രാജ്കുമാരി ദമ്പതികളുടെ ഇളയ മകൾ ചന്ദ്രികയാണു മരിച്ചത്. രാജ്കുമാരി അടുക്കളയിൽ ആയിരുന്നപ്പോഴാണ് സംഭവം. മുറിയിൽ ചെന്നു നോക്കിയപ്പോൾ മകളുടെ തല ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. ബോധരഹിതയായിരുന്ന കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രി യിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചെന്നൈ • വെള്ളം നിറച്ച ബക്ക്റ്റിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു
previous post