Home Featured ഹിന്ദി ഔദ്യോഗിക ഭാഷയാകാനുള്ള നീക്കത്തിനെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി

ഹിന്ദി ഔദ്യോഗിക ഭാഷയാകാനുള്ള നീക്കത്തിനെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി

by jameema shabeer

ചെന്നൈ: ഹിന്ദി രാജ്യവ്യാപകമായി ഔദ്യോഗിക ഭാഷയാക്കാനുള്ള പാര്‍ലമെന്ററി സമിതി ശുപാര്‍ശക്കെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കരുതെന്ന് പ്രമേയം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പ്രമേയം പാസാക്കിയത്. ചോദ്യോത്തര വേള സമയത്ത് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സ്പീക്കര്‍ അനുവദിച്ചിരുന്നില്ല.

ഇതേ തുടര്‍ന്ന് സഭയില്‍ ബഹളമുണ്ടായതോടെ പ്രതിപക്ഷത്തെ സഭയില്‍ നിന്ന് പുറത്താക്കാന്‍ സ്പീക്കര്‍ എം.അപ്പാവു ഹൗസ് മാര്‍ഷലുകളോട് ആവശ്യപ്പെടുകയായിരുന്നു. ഇത് സഭയില്‍ വലിയ ബഹളത്തിന് ഇടയാക്കി. പ്രമേയത്തിനെതിരെ പ്രതിഷേധിച്ച ബിജെപി എംഎല്‍എമാര്‍ സഭ ബഹിഷ്‌കരിച്ചു. അതേസമയം അണ്ണാ ഡിഎംകെ വിമത നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒ.പനീര്‍ശെല്‍വം പ്രമേയത്തെ സ്വാഗതം ചെയ്തു.

You may also like

error: Content is protected !!
Join Our Whatsapp