Home Featured അവശ്യസേവന സര്‍വീസുകളായ ആംബുലന്‍സ്, അഗ്‌നിരക്ഷാസേന വാഹനങ്ങള്‍ക്ക് വഴികൊടുത്തില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ പിഴ

അവശ്യസേവന സര്‍വീസുകളായ ആംബുലന്‍സ്, അഗ്‌നിരക്ഷാസേന വാഹനങ്ങള്‍ക്ക് വഴികൊടുത്തില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ പിഴ

by jameema shabeer

തമിഴ്‌നാട് : അവശ്യസേവന സര്‍വീസുകളായ ആംബുലന്‍സ്, അഗ്‌നിരക്ഷാസേന എന്നിവയുടെ വാഹനങ്ങള്‍ക്ക് വഴികൊടുത്തില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ ഇനി കനത്തപിഴ ഒടുക്കേണ്ടിവരും. ഇതിനായി തമിഴ്നാട് സര്‍ക്കാര്‍ മോട്ടോര്‍വാഹനനിയമം ഭേദഗതിചെയ്തു. പതിനായിരം രൂപയാണ് പിഴത്തുക.

അപകടം വരുത്തുന്നരീതിയില്‍ വാഹനമോടിക്കുന്നവര്‍ക്കും മത്സരയോട്ടം നടത്തുന്നവര്‍ക്കും പുകയും ശബ്ദവും വെളിച്ചവും കൂട്ടി വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും പെര്‍മിറ്റില്ലാത്ത വാഹനമോടിക്കുന്നവര്‍ക്കും അനാവശ്യമായി ഹോണ്‍ മുഴക്കുന്നവര്‍ക്കും പതിനായിരം രൂപ തന്നെയാണ് പിഴ. രജിസ്ട്രേഷനില്ലാത്ത വാഹനം നിരത്തിലിറക്കിയാല്‍ 5,000 രൂപയും പിഴയീടാക്കും.

ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിച്ചാല്‍ ആദ്യതവണ ആയിരം രൂപയും രണ്ടാം തവണ 4,000 രൂപയും പിഴ നല്‍കണം. ലോറികളില്‍ അധികഭാരം കയറ്റിയാല്‍ 20,000 രൂപയും യാത്രാവാഹനങ്ങളില്‍ അനുവദിച്ചതില്‍ കൂടുതലായി കയറുന്ന ഓരോ യാത്രക്കാരനും 200 രൂപയും പിഴയീടാക്കും.

സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ആയിരം രൂപയും വാഹനപരിശോധനയില്‍ വേണ്ടത്ര രേഖകള്‍ കൈവശമില്ലെങ്കില്‍ 500 രൂപയും (അടുത്തതവണ 1,500) പിഴ നല്‍കേണ്ടിവരും. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ 5,000 രൂപയും കണ്ടക്ടര്‍ ലൈസന്‍സില്ലെങ്കില്‍ 10,000 രൂപയും വാഹനത്തിന് രൂപമാറ്റം വരുത്തിയാല്‍ ഒരുലക്ഷം രൂപയും പിഴയായി നല്‍കേണ്ടിവരും.

ഇത്തരത്തില്‍ മോട്ടോര്‍വാഹനച്ചട്ടത്തില്‍ 46 കുറ്റകൃത്യങ്ങള്‍ക്കാണ് പിഴ കുത്തനെ വര്‍ധിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ 2019-ല്‍ മോട്ടോര്‍വാഹനനിയമം ഭേദഗതി ചെയ്തതിന്റെ ചുവടുപിടിച്ചാണ് തമിഴ്നാട്ടിലും നിയമഭേദഗതി വരുത്തിയത്.

ഭേദഗതി ഇങ്ങനെ

. രജിസ്ട്രേഷനില്ലാത്ത വാഹനം നിരത്തിലിറക്കിയാല്‍ 5,000 രൂപ പിഴ.

. ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിച്ചാല്‍ ആദ്യതവണ ആയിരം രൂപയും രണ്ടാം തവണ 4,000 രൂപ.

. ലോറികളില്‍ അധികഭാരം കയറ്റിയാല്‍ 20,000 രൂപ.

. യാത്രാവാഹനങ്ങളില്‍ അനുവദിച്ചതില്‍ കൂടുതലായി കയറുന്ന ഓരോ യാത്രക്കാരനും 200 രൂപ പിഴ.

. സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ആയിരം രൂപ.

. വാഹനപരിശോധനയില്‍ രേഖകള്‍ കൈവശമില്ലെങ്കില്‍ 500 രൂപ, ആവര്‍ത്തിച്ചാല്‍ 1,500 രൂപ.

. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ 5,000 രൂപയും കണ്ടക്ടര്‍ ലൈസന്‍സില്ലെങ്കില്‍ 10,000 രൂപയും വാഹനത്തിന് രൂപമാറ്റം വരുത്തിയാല്‍ ഒരുലക്ഷം രൂപയും പിഴയായി നല്‍കണം.

You may also like

error: Content is protected !!
Join Our Whatsapp