ചെന്നൈ : പൈപ്പുകളുടെ ഇന്റർ ലിങ്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ അഴുക്കുചാലുകൾ നിറഞ്ഞുകവിയാനുള്ള സാധ്യതയുണ്ടെന്ന് മെട്രോ വാട്ടറിന്റെ മുന്നറിയിപ്പ്.
എൽഐസി കോളനി പമ്പിങ് സ്റ്റേഷനിലെയും പെരുങ്കുടി ജല ശുദ്ധീകരണ പ്ലാന്റിലെയും പൈപ്പുകളെ ബന്ധിപ്പിക്കുന്ന പ്രവൃത്തികളാണു നാളെ രാവി ലെ 11 മുതൽ 26നു രാവിലെ 11 വരെ നടത്തുന്നത്.
റോയപുരം, തേനാംപെട്ട്, അഡ യാർ, പെരുങ്കുടി സോണുകളിൽ അഴുക്കുചാൽ നിറഞ്ഞുകവിയാൻ സാധ്യതയുണ്ടെന്നും പ്രതിരോധ നടപടികൾ എടുത്തിട്ടുണ്ടെന്നും മെട്രോ വാട്ടർ അറിയിച്ചു. അടിയ ന്തര സാഹചര്യത്തിൽ ബന്ധപ്പെ ടുന്നതിന് 8144930905 (റോയപുരം ), 8144930909 (തേനാപ്പെട്ട് .), 8144930913 (അഡയാർ), 8144930914 (പെരുങ്കുടി).
യു.എസില്‍ ഒരേ സമയം ഒരാള്‍ക്ക് മങ്കിപോക്സും കോവിഡും ബാധിച്ചു ; അപൂര്‍വമെന്ന് ഡോക്ടര്‍മാര്‍
വാഷിങ്ടണ്‍: യു.എസില്‍ ഒരേസമയം ഒരാള്‍ക്ക് മങ്കിപോക്സും കോവിഡും ബാധിച്ചു. കാലിഫോര്‍ണിയയിലെ താമസക്കാരനായ മിച്ചോ തോംപസണാണ് കോവിഡും മങ്കിപോക്സും ഒരേസമയം ബാധിച്ചത്.
ജൂണ്‍ അവസാനമാണ് തോംപസണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ദിവസങ്ങള്‍ക്ക് ശേഷം കൈയിലും കഴുത്തിലും കാലുകളിലും ചെറിയ കുരുക്കുള്‍ പ്രത്യക്ഷപ്പെട്ടു.
തുടര്‍ന്ന് നടത്തിയ വിശദപരിശോധനയില്‍ തോംപ്സണ് മങ്കിപോക്സ് സ്ഥിരീകരിക്കുകയായിരുന്നു. കടുത്ത പനിയും ശരീരവേദനയും രോഗമുള്ള നാളുകളില്‍ തനിക്ക് അനുഭവപ്പെട്ടിരുന്നു. ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ സാധിച്ചിരുന്നില്ല. ഈ രീതിയില്‍ രണ്ട് വൈറസുകളും ഒരേ സമയം ബാധിക്കുമോയെന്ന ചോദ്യത്തിന് അതേയെന്ന ഉത്തരമാണ് ഡോക്ടര്‍മാര്‍ നല്‍കിയതെന്നും തോംപ്സണ്‍ പറഞ്ഞു.
രണ്ട് വൈറസുകളും ഒരുമിച്ച് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റിയിലെ മെഡിക്കല്‍ വിഭാഗം പ്രൊഫസര്‍ ഡോ.ഡീന്‍ വിന്‍സ്ലോ പറഞ്ഞു. ഇത് അസാധ്യമല്ല, രോഗിയുടെ നിര്‍ഭാഗ്യംഎന്ന് മാത്രമേ ഇതിനെക്കുറിച്ച് പറയാനുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു