Home Featured തമിഴ്‌നാട്ടിലെ സ്വകാര്യ മെഡി. കോളേജുകള്‍ എന്‍ആര്‍ഐ സീറ്റുകള്‍ പൊതുവിഭാഗമാക്കുന്നു

തമിഴ്‌നാട്ടിലെ സ്വകാര്യ മെഡി. കോളേജുകള്‍ എന്‍ആര്‍ഐ സീറ്റുകള്‍ പൊതുവിഭാഗമാക്കുന്നു

by jameema shabeer

ചെന്നൈ: തമിഴ്നാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ എന്‍ആര്‍ഐ ക്വാട്ടയിലെ സീറ്റുകളുടെ വലിയൊരു ഭാഗം ജനറല്‍ വിഭാഗത്തിലേക്ക് മാറ്റുന്നു. ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിനാല്‍ അവസാന ഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെ ലഭ്യമല്ലാതായതിനെ തുടര്‍ന്നാണ് നടപടി.

ആദ്യ റൗണ്ട് കൗണ്‍സിലിംഗ് പൂര്‍ത്തിയായപ്പോഴേക്കും സീറ്റുകള്‍ മാറ്റി തുടങ്ങി. മുന്‍ വര്‍ഷങ്ങളില്‍ ഇവ അവസാനമായിരുന്നു ജനറല്‍ വിഭാഗത്തിലേക്ക് മാറ്റിയിരുന്നത്.

തമിഴ്നാട്ടിലെ എം.ബി.ബി.എസിനുള്ള എന്‍.ആര്‍.ഐ. ക്വാട്ടയില്‍ 41 ലക്ഷം മുതല്‍ 49 ലക്ഷം രൂപ വരെയാണ് വാര്‍ഷിക ഫീസ്. ജനറല്‍ കാറ്റഗറി മാനേജ്മെന്‍റ് സീറ്റുകളില്‍ 18 ലക്ഷം മുതല്‍ 26 ലക്ഷം രൂപ വരെ ഫീസ് അടയ്ക്കണം. കുറച്ച്‌ കാലമായി എന്‍ആര്‍ഐ സീറ്റില്‍ പ്രവേശനം നേടുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. തുടര്‍ന്നാണ് ഈ സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ മെഡിക്കല്‍ കോളേജുകള്‍ തീരുമാനിച്ചത്. ചെന്നൈയിലെയും പുതുച്ചേരിയിലെയും പ്രമുഖ മെഡിക്കല്‍ കോളേജുകള്‍ അത്തരം കൂടുതല്‍ സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റി.

You may also like

error: Content is protected !!
Join Our Whatsapp