ചെന്നൈ : ചെന്നൈയില്‍ തെരുവു വിളക്കുകാലില്‍ നിന്ന് ഷോക്കേറ്റ് 33-കാരന്‍ മരിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെ തെരുവുവിളക്കിന്റെ പോസ്റ്റില്‍ കൈ വച്ചപ്പോഴാണ് സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍ കൂടിയായ എസ് ഇളവരശന് ഷോക്കേറ്റത്.
രാമനാഥപുരം സ്വദേശിയാണ് ഇദ്ദേഹം. പള്ളിക്കരണൈയില്‍ കൂട്ടുകാര്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഭൂമിക്കടിയിലൂടെയുള്ള വയര്‍ കണക്ഷന്‍ ഇളകിമാറി പോസ്റ്റുമായി ബന്ധം വന്ന് ഷോട്ട് സര്‍ക്യൂട്ട് വന്നതാണ് വൈദ്യുതാഘാതത്തിന് കാരണമെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച രാത്രി ഇളവരശനും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാനാണ് കാറില്‍ പുറപ്പെട്ടത്. കൈവേലി ബസ് സ്റ്റോപ്പിന് സമീപം വെളാച്ചേരി-താംബര റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തു. നാല് പേരും അപ്പുറത്തുള്ള റസ്റ്റോറന്റിലേക്ക് പോകാന്‍, റോഡ് മുറിച്ചുകടക്കാന്‍ നില്‍ക്കുകയായിരുന്നു. രണ്ട് സുഹൃത്തുക്കള്‍ ആദ്യം പോയി. പിന്നിലായിരുന്നു ഇളവരശനും സുഹൃത്തും വാഹനങ്ങള്‍ കടന്നുപോകാന്‍ കാത്തിരിക്കുകയായിരുന്നു.
റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇളവരശന്‍ റോഡ് മീഡിയനിലെ വിളക്കുകാലില്‍ തൊടുകയും വൈദ്യുതാഘാതമേറ്റ് കുഴഞ്ഞുവീഴുകയുമായിരുന്നു. സുഹൃത്തുക്കള്‍ ഉറക്കെ ശബ്ദമുണ്ടാക്കി. ഉടന്‍ ഇളവരശനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. അവിടെ എത്തുമ്ബോഴേക്കും മരിച്ചിരുന്നു. മടിപ്പാക്കം പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈ: ചെന്നൈയില്‍ തെരുവു വിളക്കുകാലില്‍ നിന്ന് ഷോക്കേറ്റ് 33-കാരന്‍ മരിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെ തെരുവുവിളക്കിന്റെ പോസ്റ്റില്‍ കൈ വച്ചപ്പോഴാണ് സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍ കൂടിയായ എസ് ഇളവരശന് ഷോക്കേറ്റത്. രാമനാഥപുരം സ്വദേശിയാണ് ഇദ്ദേഹം. പള്ളിക്കരണൈയില്‍ കൂട്ടുകാര്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഭൂമിക്കടിയിലൂടെയുള്ള വയര്‍ കണക്ഷന്‍ ഇളകിമാറി പോസ്റ്റുമായി ബന്ധം വന്ന് ഷോട്ട് സര്‍ക്യൂട്ട് വന്നതാണ് വൈദ്യുതാഘാതത്തിന് കാരണമെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇളവരശന്‍ റോഡ് മീഡിയനിലെ വിളക്കുകാലില്‍ തൊടുകയും വൈദ്യുതാഘാതമേറ്റ് കുഴഞ്ഞുവീഴുകയുമായിരുന്നു. സുഹൃത്തുക്കള്‍ ഉറക്കെ ശബ്ദമുണ്ടാക്കി. ഉടന്‍ ഇളവരശനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. അവിടെ എത്തുമ്ബോഴേക്കും മരിച്ചിരുന്നു. മടിപ്പാക്കം പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.