ചെന്നൈ: മത വൈജ്ഞാനിക രംഗത്ത് നിസ്തുല സേവനം അര്‍പ്പിക്കുന്ന മഹദ് വ്യക്തിത്വങ്ങള്‍ക്ക് എസ്എസ്എഫ് തമിഴ്നാട് സംസ്ഥാന കമ്മിറ്റി നല്‍കിവരുന്ന ഇമാം ബൂസ്വീരി മെമ്മോറിയല്‍ അവാര്‍ഡ് ഇത്തവണ സമസ്ത ട്രഷറര്‍ താജുല്‍ മുഹഖിഖീന്‍ കോട്ടൂര്‍ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ക്ക്.ദര്‍സ് രംഗത്തെ ആറു പതിറ്റാണ്ട് നീണ്ട സേവന പ്രവര്‍ത്തനങ്ങളും ആധ്യാത്മിക ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളിലെ മികവുറ്റ സംഭാവനകളും പരിഗണിച്ചാണ് കോട്ടൂര്‍ കുഞ്ഞഹമ്മദ് മുസ്ലിയാരെ തെരഞ്ഞെടുത്തതെന്ന് അവാര്‍ഡ് ജൂറി കമ്മിറ്റി വ്യക്തമാക്കി.
നാളെ വൈകിട്ട് 6.30ന് ചെന്നൈയിലെ എഗ്മോര്‍ എം എം എ ഹാളില്‍ നടക്കുന്ന ഹുബ്ബ് റസൂല്‍ കോണ്‍ഫറന്‍സില്‍ തമിഴ്നാട് സ്റ്റേറ്റ് മുസ്ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ മന്‍സൂര്‍ ഹാജി ചെന്നൈയില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.