Home Featured ചെന്നൈ മെട്രോ സർവീസിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന

ചെന്നൈ മെട്രോ സർവീസിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന

by jameema shabeer

ചെന്നൈ :മെട്രോ സർവീസിൽ ഒക്ടോബറിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. 61,56,360 പേരാണ് കഴിഞ്ഞ മാസം യാത്ര ചെയ്തത്. ഇക്കൊല്ലം ജനുവരി മുതലുള്ള കണക്കെടുത്താൽ ഒക്ടോബറിലാണ് കൂടുതൽ പേർ യാത്ര ചെയ്തത്. 3 ലക്ഷത്തോളം പേർ 21നു മാത്രം യാത്ര ചെയ്തു. ട്രാവൽ കാർഡ് ഉപയോഗിച്ച് 36.33 ലക്ഷം പേരും ക്യുആർ കോഡ് ഉപയോഗിച്ച് 18.57 ലക്ഷം പേരും യാത്ര ചെയ്തിട്ടുണ്ട്. 4.8 കോടി പേരാണ് ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ ആകെ യാത്ര ചെയ്തത്.

ഫേസ്ബുക്കിലെ വര്‍ക്ക് ഫ്രം ഹോം പരസ്യ ലിങ്കില്‍ ക്ലിക്ക് ചെയ്ത 57കാരിക്ക് നഷ്ടമായത് 15.22 ലക്ഷം രൂപ

മുംബൈ: ഫേസ്ബുക്കിലെ വര്‍ക്ക് ഫ്രം ഹോം പരസ്യ ലിങ്കില്‍ ക്ലിക്ക് ചെയ്ത മഹാരാഷ്ട്ര സ്വദേശിനിക്ക് നഷ്ടമായത് 15.22 ലക്ഷം രൂപ.

ആമസോണില്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ തന്നോട് ആവശ്യപ്പെട്ടതായും തന്‍റെ നിക്ഷേപത്തിന് 40% കമ്മീഷന്‍ വാഗ്ദാനം ചെയ്തതായും 57കാരി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ ഒക്ടോബര്‍ 31 ന് താനെ ജില്ലയിലെ ഡോംബിവാലി പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

ഡോംബിവാലി സ്വദേശിയായ വീട്ടമ്മയാണ് പരാതിക്കാരി. സെപ്തംബര്‍ 18 ന് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സ്‌ക്രോള്‍ ചെയ്യുമ്ബോള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുക എന്ന പരസ്യം കണ്ടതിനെ തുടര്‍ന്നാണ് ലിങ്കില്‍ ക്ലിക്ക് ചെയ്തത്. അപ്പോള്‍ ഒരു സ്ത്രീയുടെ വാട്ട്‌സ്‌ആപ്പ് നമ്ബറിലേക്ക് റീഡയറക്‌ട് ചെയ്തു. മരിയ ഡി ലിയോണ്‍ ആണെന്ന് പരിചയപ്പെടുത്തിയ യുവതി തന്‍റെ സീനീയര്‍ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് മറ്റൊരു നമ്ബര്‍ നല്‍കി. രണ്ടാമത്തെ മൊബൈല്‍ നമ്ബറില്‍ ബന്ധപ്പെട്ടപ്പോള്‍ ടെയിന്‍ ലൊജോറോ ആണെന്ന് പരിചയപ്പെടുത്തിയ ആള്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തു.

ജോലിയുടെ ഭാഗമായി ആമസോണ്‍ ഉല്‍പന്നങ്ങള്‍ വാങ്ങേണ്ടി വന്നു. അതിന് 40 ശതമാനം കമ്മീഷന്‍ വാഗ്ദാനം ചെയ്തതായി പരാതിക്കാരി പൊലീസിനോട് പറഞ്ഞു. സെപ്തംബര്‍ മാസത്തില്‍ 15.22 ലക്ഷം രൂപയാണ് യുവതി ചെലവഴിച്ചത്. പിന്നീട് തട്ടിപ്പുകാര്‍ മൂന്ന് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വിസമ്മതിച്ചു. പണം തിരികെ നല്‍കുമെന്ന് പ്രതീക്ഷിച്ച്‌ കുറച്ച്‌ ദിവസം കാത്തുനിന്ന് ശേഷം പൊലീസിനെ സമീപിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp