ചെന്നൈ: ബിജെപി വനിതാ പ്രവർത്തകർക്കെതിരായ അപകീർത്തികരമായ പരാമർശത്തിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡിഎംകെ വക്താവും ചെന്നൈ സൗത്ത് ജില്ലാ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിന്റെ സംഘാടകനുമായ സെയ്ദ് സാദിഖിനെതിരെ നടപടി ആവശ്യപ്പെട്ട്, അനുമതിയില്ലാതെ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് അറസ്റ്റ്. ഏതാനും ദിവസങ്ങൾ ക്ക് മുൻപ് ആർകെ നഗർ വെസ്റ്റ് ഏരിയയിൽ നടന്ന യോഗത്തിൽ ബിജെപി വനിതാ നേതാക്കളും നടിമാരുമായ ഖുഷ്ബു, നമിത ഗായത്രി രഘുറാം, ഗൗതമി എന്നിവർക്കെതിരെ മോശം പരാമർശം നടത്തിയെന്നാണു പരാതി. ഇതിനെതിരെയാണു ബിജെപി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ വള്ളുവർകോട്ടത്തു പ്രതിഷേധം നടത്തിയത്.