ചെന്നൈ • ചെന്നൈ ചായക്കട ഉടമസ്ഥ സംഘത്തിന്റെ വാർഷിക പൊതുയോഗം 27നു വൈകിട്ട് 4ന് മദിരാശി കേരള സമാജം ഹാളിൽ നടക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് ഒട്ടേറെ സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ നൽകും.
ഇതിനായി അംഗത്വ സംഖ്യ അടച്ച രസീത് സംഘടനാ പ്രതിനിധിയെ കാണിച്ചു ടോക്കൺ വാങ്ങണം. ചായക്കട ഉടമകളുടെയും തൊഴിലാളികളുടെയും മക്കൾക്കും പുരസ്കാരങ്ങൾ നൽകും. 2022ൽ 10,12 ക്ലാസ് പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങിയവർക്ക് ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5,000 രൂപ യും മൂന്നാം സ്ഥാനക്കാർക്ക് 3,000 രൂപയും നൽകും. 10 പേർക്ക് ആശ്വാസ സമ്മാനവും ലഭിക്കും. ഇതിനായി സ്കൂൾ മാർക്ക് ലിസ്റ്റ്, 2 ഫോട്ടോ, ചായക്കട ഉടമസ്ഥ ലൈസൻസ് പകർപ്പ്, തൊഴിലാളികളുടെ മക്കളാണെങ്കിൽ ഉടമസ്ഥന്റെ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 20നകം ചായക്കട സംഘം ഓഫിസിൽ സമർപ്പിക്കണം. സമ്മേളന വേദിയിൽ കോർപറേഷന്റെ യഥാർഥ ലൈസൻസ് കാണിക്കുന്നവർക്കു മാത്രമേ പ്രവേശനമുള്ളൂ വെന്ന് ഉടമസ്ഥ സംഘം സെക്രട്ടറി ഇ.സുന്ദരം, പ്രസിഡന്റ് ടി.അനന്തൻ എന്നിവർ അറിയിച്ചു.