ചെന്നൈ: വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കനത്തതോടെ ചെന്നൈ നഗരത്തിന്‍റെ പല ഭാഗങ്ങളും വെള്ളത്തിന്നടിയിലായി. മിക്കയിടങ്ങളിലും വന്‍ ഗതാഗതക്കുരുക്കാണ്.
സംസ്ഥാനത്തെ ഒട്ടുമിക്ക ജലസംഭരണികളിലും ജലവിതാനം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ചെന്നൈയിലെ മഴക്കെടുതികളില്‍ രണ്ടുപേര്‍ മരിച്ചു.
ചെന്നൈ പുളിയന്തോപ്പ് സ്വദേശിയായ ശാന്തി (45) കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണും വ്യാസര്‍പാടിക്ക് സമീപം 52കാരനായ ഓട്ടോ ഡ്രൈവര്‍ ദേവേന്ദ്രന്‍ വൈദ്യുതാഘാതമേറ്റും മരിച്ചു. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി നഗരത്തിന്‍റെ പ്രധാന കേന്ദ്രങ്ങളായ നുങ്കമ്ബാക്കത്ത് 24 മണിക്കൂറിനിടെ എട്ട് സെ.മീറ്ററും സബര്‍ബന്‍ റെഡ് ഹില്‍സില്‍ 13 സെ.മീറ്ററും പെരമ്ബൂരില്‍ 12 സെ.മീറ്ററും മഴ രേഖപ്പെടുത്തി.24 മണിക്കൂറിനുള്ളില്‍ ചെന്നൈ ഉള്‍പ്പെടെ 19 ജില്ലകളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥകേന്ദ്രം അറിയിച്ചു.