Home Featured ചെന്നൈ:ജോലി നഷ്ടമായതോടെ എഞ്ചിനീയറിംഗ്കാരനായ ടെക്കി മോഷണത്തിനിറങ്ങി, സ്വര്‍ണം മോഷ്ടിക്കവേ പിടിയിലായി

ചെന്നൈ:ജോലി നഷ്ടമായതോടെ എഞ്ചിനീയറിംഗ്കാരനായ ടെക്കി മോഷണത്തിനിറങ്ങി, സ്വര്‍ണം മോഷ്ടിക്കവേ പിടിയിലായി

by jameema shabeer

ചെന്നൈ : എഞ്ചിനീയറിംഗ് ബിരുദധാരിയായ ടെക്കി ജോലി നഷ്ടമായതോടെ മോഷണത്തിനിറങ്ങി പിടിയിലായി. തമിഴ്നാട്ടിലെ കൊരട്ടൂരിലാണ് 25 വയസുള്ള ബി ഇ ബിരുദധാരിയായ മൂന്നാര്‍ സ്വദേശി പിടിയിലായത്.

അമ്ബത്തൂരിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന പ്രേംകുമാറിനെ അഞ്ച് മാസം മുന്‍പാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

ജോലി നഷ്ടമായതോടെ വലിയ സാമ്ബത്തിക ബാദ്ധ്യതയിലായിരുന്നു യുവാവ്. ഇതാണ് മോഷണത്തിലേക്ക് തിരിയാന്‍ തീരുമാനിച്ചത്. കുമാര്‍ പാഡിയിലെ എംടിഎച്ച്‌ റോഡിലുള്ള ജുവലറിയില്‍ എത്തിയ യുവാവ് അരമണിക്കൂറോളം ആഭരണങ്ങള്‍ വാങ്ങുന്നതിനായി എടുത്തു നോക്കുകയും, കൂടുതല്‍ ചെയിനും, വളകളും എടുത്ത് കാണിക്കാന്‍ ജീവനക്കാരനോട് ആവശ്യപ്പെടുകയുമായിരുന്നു. ജീവനക്കാരന്റെ ശ്രദ്ധ മാറിയപ്പോള്‍ രണ്ട് പവന്റെ മാല ഇയാള്‍ പോക്കറ്റിലിട്ടു. തുടര്‍ന്ന് അമ്മയോടൊപ്പം വരാം എന്ന് പറഞ്ഞ് ഇറങ്ങുകയായിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ തിരികെ വയ്ക്കുന്നതിനിടെ മാല നഷ്ടമായത് കണ്ടെത്തിയ ജീവനക്കാരന്‍ പൊലീസില്‍ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പരാതിപ്പെട്ടു. വൈകാതെ കൊരട്ടൂര്‍ പൊലീസ് പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

You may also like

error: Content is protected !!
Join Our Whatsapp