തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍.ഡി.എഫ് നടത്തുന്ന രാജ്ഭവന് ധര്‍ണയില്‍ പങ്കെടുക്കാന്‍ ഡി.എം.കെ നേതാക്കളും.
15 ന് നടക്കാനിരിക്കുന്ന ധര്‍ണയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ യും അടക്കമുള്ളവര്‍ക്കൊപ്പം ഡി.എം.കെ നേതാക്കളും പങ്കെടുക്കും. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് എതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തുമെന്ന് നേരത്തെ സി.പി.എം നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡി.എം.കെ ഭരിക്കന്ന തമിഴ്നാട്ടിലും സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷമാണ്. തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍ രവിയെ തിരിച്ചിവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് നിവേദനം നല്‍കാനുള്ള ഡി.എം.കെ യുടെ നീക്കത്തിന് സി.പി.എമ്മും കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഗവര്‍ണര്‍ ആര്.എന്‍ രവിയെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കൂട്ടായ നിവേദനം നല്കാന് ഡി.എം.കെ ട്രഷററും എംപിയുമായ ടി.ആര് ബാലു ബി.ജെ.പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് കത്തെഴുതിയിരുന്നു.