Home Featured ചുരത്തിയത് സ്‌നേഹവും കരുതലും; ഏഴ് മാസം കൊണ്ട് 1400 കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കി യുവതി, റെക്കോഡ്

ചുരത്തിയത് സ്‌നേഹവും കരുതലും; ഏഴ് മാസം കൊണ്ട് 1400 കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കി യുവതി, റെക്കോഡ്

by jameema shabeer

ചെന്നൈ: 1400 കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കി ഒരമ്മ. അസാധാരണമെങ്കിലും അസംഭവ്യം എന്ന് തോന്നുന്നുണ്ടോ. എന്നാല്‍ ഒട്ടു അതിശയോക്തി ഇല്ലാതെ തന്നെ പറയാം ഇത് നടന്ന ഒരു സംഭവമാണ്, അതും നമ്മുടെ തൊട്ടടുത്ത് കോയമ്ബത്തൂരില്‍.

ഏഴ് മാസത്തിനിടെ 1400 കുഞ്ഞുങ്ങള്‍ക്കാണ് ഈ സ്ത്രീ മുലപ്പാല്‍ നല്‍കിയത്. കോയമ്ബത്തൂരില്‍ നിന്നുള്ള എഞ്ചിനീയറിംഗ് ബിരുദധാരിയും 29 കാരിയുമായ സിന്ധു മോണിക്ക എന്ന സ്ത്രീയാണ് തന്റെ മുലപ്പാല്‍ ആയിരത്തിലേറെ കുഞ്ഞുങ്ങള്‍ക്ക് നല്‍കി ജീവന്‍ രക്ഷിച്ചത്.
1

2021 ജൂലൈ മുതല്‍ 2022 ഏപ്രിലില്‍ വരെ ഉള്ള കാലയളവിലാണ് സിന്ധു മോണിക്ക ഈ സദ്പ്രവൃത്തി ചെയ്തത്. ഈ ഏഴ് മാസ കാലയളവില്‍ സിന്ധു മോണിക്ക 42,000 മില്ലി മുലപ്പാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേക്ക് (എന്‍ ഐ സി യു) സംഭാവന ചെയ്തു. സിന്ധു മോണിക്കയുടെ ഈ പ്രവൃത്തി ഏഷ്യന്‍, ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരുന്നു.

2

ഇക്കാര്യത്തില്‍ തനിക്ക് ഉറച്ച പിന്തുണ നല്‍കുന്ന ഭര്‍ത്താവിന് നന്ദി പറയുന്നു എന്നാണ് സിന്ധു മോണിക്ക പറയുന്നത്. കോയമ്ബത്തൂരിലെ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായ ഭര്‍ത്താവ് മഹേശ്വരനും മോണിക്കയ്ക്കും 18 മാസം പ്രായമുള്ള ഒരു മകളുണ്ട്. മകളുടെ ജനനശേഷമാണ് മുലപ്പാല്‍ ദാനം ചെയ്യുന്നതിലേക്ക് മോണിക്കയുടെ ശ്രദ്ധ പോയത്.

3

തന്റെ കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിന് പുറമെ, അമൃതം എന്ന എന്‍ ജി ഒയുടെ രൂപ സെല്‍വനായകിയുടെ നിര്‍ദ്ദേശപ്രകാരം താന്‍ മുലപ്പാല്‍ ശേഖരിക്കാന്‍ തുടങ്ങി എന്ന് സിന്ധു മോണിക്ക പറയുന്നു. എന്‍ ജി ഒ എല്ലാ ആഴ്ചയും പാല്‍ ശേഖരിച്ച്‌ കോയമ്ബത്തൂരിലെ മുലപ്പാല്‍ ബാങ്കിന് കൈമാറുകയായിരുന്നു എന്നും സിന്ധു മോണിക്ക കൂട്ടിച്ചേര്‍ത്തു.

4

രണ്ട് വര്‍ഷം മുമ്ബ് സര്‍ക്കാര്‍ ആശുപത്രികളില്‍ അസുഖമുള്ള നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതിനാണ് താന്‍ ഈ സംരംഭം ആരംഭിച്ചത് എന്നാണ് രൂപ സെല്‍വനായകി പറയുന്നത്. ഇപ്പോള്‍ തങ്ങള്‍ക്ക് 50 ഓളം സ്ത്രീകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും അവരില്‍ 30 ലധികം പേര്‍ സജീവമായി മുലപ്പാല്‍ ദാനം ചെയ്യുന്നുണ്ട് എന്നും രൂപ സെല്‍വനായകി പറഞ്ഞു.

5

അമ്മമാര്‍ മരിച്ചതോ അമ്മമാര്‍ക്ക് ആവശ്യത്തിന് മുലപ്പാല്‍ നല്‍കാന്‍ കഴിയാതെ വന്നതോ ആയ നവജാത ശിശുക്കള്‍ക്ക് ഈ ദാനം ചെയ്ത മുലപ്പാല്‍ നല്‍കുമെന്ന് ശിശുാരോഗ്യ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ എസ് ശ്രീനിവാസന്‍ പറഞ്ഞു. ഇന്ത്യയിലുടനീളം 70 മുലപ്പാല്‍ ബാങ്കുകള്‍ മാത്രമാണുള്ളത്. അതില്‍ 45 എണ്ണം തമിഴ്നാട്ടിലാണ്. 35 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും മുലപ്പാല്‍ ബാങ്കുകളുണ്ട്. ബാക്കിയുള്ള 10 എണ്ണം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിലാണ് എന്നും ഡോ.ശ്രീനിവാസന്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp