ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ആര് എന്‍ രവിയെ തിരിച്ചു വിളിക്കണമെന്ന് ഡിഎംകെ അടക്കമുള്ള ഭരണകക്ഷികള്‍. ഇക്കാര്യം ആവശ്യപ്പെട്ട് എംപിമാര്‍ രാഷ്ട്രപതിക്ക് നിവേദനം നല്കി. ഗവര്‍ണറെ ഉടന്‍ നീക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഭരണഘടനാ പദവി വഹിക്കാന്‍ ആര് എന്‍ രവിക്ക് അര്‍ഹതയില്ലെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഭരണഘടനാ വ്യവസ്ഥകള്‍ കാത്തുസൂക്ഷിക്കുമെന്ന സത്യപ്രതിജ്ഞ ഗവര്‍ണര്‍ ലംഘിച്ചു. ഗവര്‍ണര്‍ സംസ്ഥാനത്തെ സമാധാനത്തിന് ഭീഷണിയാണെന്നും ഡിഎംകെ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സിന്റെ പേരില്‍ തയ്യാറാക്കിയ നിവേദനത്തില്‍ സിപിഎം അടക്കമുള്ള കക്ഷികളും ഒപ്പുവെച്ചിട്ടുണ്ട്.
എം കെ സ്റ്റാലിന് സര്‍ക്കാരുമായി ഉടക്കി നില്ക്കുന്ന ഗവര്‍ണര്‍, നിയമസഭ പാസ്സാക്കിയ ബില്‍ അംഗീകരിക്കാതെ മാറ്റിവെച്ചത് ഏറെ ചര്‍ച്ചയായിരുന്നു.