ചെന്നൈ • തന്നോടു സംസാരിച്ചില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നു പെൺകുട്ടിയെ ഭീഷണിപ്പെടു ത്തിയ യുവാവിനെ തൊരപ്പാക്കം പൊലീസ് അറസ്റ്റ് ചെയ്തു. ഒക്കിയം തൊപ്പാക്കം എഴിൽ നഗർ സ്വദേശി വി.ഗൗതമാണ് (21) പിടിയിലായത്. ഗൗതമും പെൺകുട്ടിയും സ്കൂളിൽ സഹപാഠികളായിരുന്നു.
ഇയാൾക്കെതിരെ സ്ത്രീ പീഡന നിരോധന നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയതായി പൊലീസ് പറഞ്ഞു. തന്റെ വീടിനു സമീപത്തു നിൽക്കുകയായിരുന്ന പെൺകുട്ടിയെ സമീപിച്ച ഗൗതം സംസാരിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി ഒഴിഞ്ഞു മാറുകയായിരുന്നു. ഇതേത്തുടർന്ന് ഇയാൾ ബഹളം വയ്ക്കുകയും പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.