ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പല ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.വെള്ളക്കെട്ടിനെത്തുടര്‍ന്ന് ചെന്നൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ ഗതാഗതം തടസപ്പെട്ടു.
ശിവഗംഗ, തേനി, ഡിണ്ടിഗല്‍, രാമനാഥപുരം ജില്ലകളില്‍ വെള്ളപ്പൊക്ക സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു. വൈഗ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നതിനാല്‍ പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി മൂലം നവംബര്‍ 15 വരെ സംസ്ഥാനത്ത് കനത്ത മഴ അനുഭവപ്പെടുമെന്ന് വിദഗ്ധര്‍ അറിയിച്ചു.