ചെന്നൈ: പുതുച്ചേരിയില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിനെതിരെ മതേതര കക്ഷികളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാവ് ആര്‍. ശിവ, മുന്‍ മുഖ്യമന്ത്രി വി. നാരായണസാമി ഉള്‍പ്പെടെ ആയിരത്തിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പുതുച്ചേരിയില്‍ എന്‍.ആര്‍ കോണ്‍ഗ്രസ് -ബി.ജെ.പി സഖ്യമാണ് അധികാരത്തിലുള്ളത്. സംസ്ഥാനത്ത്, സുപ്രീംകോടതി ശരിവെച്ച 10 ശതമാനം സംവരണം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടി അരങ്ങേറിയത്.
പുതുച്ചേരി സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലികളില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നടപ്പാക്കരുതെന്നും എല്ലാ സര്‍ക്കാര്‍ ജോലികളും പുതുച്ചേരിയിലെ യുവാക്കള്‍ക്കുമാത്രം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഡി.എം.കെയുടെ നേതൃത്വത്തില്‍ മതേതര പുരോഗമന പാര്‍ട്ടികളുടെയും സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു സെക്രട്ടേറിയറ്റ് ഉപരോധ സമരം നടന്നത്.