ചെന്നൈ • പ്രമുഖ സോപ്പ് കമ്പ്നിയുടെ പേരിൽ വ്യാജ ഉൽപന്നങ്ങൾ നിർമിച്ചു വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന സംഘം പിടിയിലായി. സെങ്കുണ്ടത്ത് വ്യാജ സോപ്പ് ഫാക്ടറി നടത്തിവന്ന 4 പേരെയും ഇവരുടെ 11 സഹായികളെയുമാണ് ചോളവാരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് ഒരു കോടിയോളം രൂപ വിലവരുന്ന ഉൽപന്നങ്ങളും നിർമാണ യന്ത്രങ്ങളും പിടിച്ചെടുത്തു. ഒളിവിലുള്ള 15 പേർ ക്കായി അന്വേഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.
സെങ്കുണ്ടത്തിനടുത്ത് ഇടപ്പാളയത്ത് പ്രമുഖ ബ്രാൻഡിന്റെ പേരിൽ വ്യാജ ഉൽപന്നങ്ങൾ നിർ മിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ റെയ്ഡിലാണ് സംഘത്തെ പിടികൂടിയത്.