ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ സംപ്രേഷണം ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നതിൽ നിന്ന് കേബിൾ ടിവി ഓപ്പറേറ്റർമാരെയും ഇന്റർനെറ്റ് സേവന ദാതാക്കളെയും വിലക്കി ഹൈക്കോടതി.
മത്സരങ്ങളുടെ സംപ്രേഷണാവകാശം നേടിയിട്ടുള്ള മാധ്യമ സ്ഥാപനം ഫയൽ ചെയ്ത സിവിൽ കേസ് പരിഗണിച്ചാണ് അനധികൃത സംപ്രേഷണം വിലക്കിയുള്ള കോടതി ഉത്തരവ്.
അനധികൃത സംപ്രേഷണങ്ങളും പ്രദർശനങ്ങളും പകർപ്പവകാശ ലംഘനത്തിന്റെ പരിധിയിൽ വരുമെന്ന് നിരീക്ഷിച്ച കോടതി ഇതുമൂലം സംപ്രേഷണാവകാശം നേടിയിട്ടുള്ള കമ്പനിക്ക് ഉണ്ടാകുന്ന നഷ്ടം നികത്താനാ കാത്തതാണെന്നും ചൂണ്ടിക്കാട്ടി.