ചെന്നൈ : മംഗലാപുരത്ത് ഓട്ടോറിക്ഷയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ സുരക്ഷ ശക്തമാക്കി ചെന്നൈ പൊലീസ്,
സംസ്ഥാനത്തെ വിവിധ ചെക്പോസ്റ്റുകളിലും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. കർണാടക അതിർത്തികളിൽ പരിശോധനകൾക്കായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു. ചെന്നൈയിലെ പ്രധാന ജംഷ നുകളിലെല്ലാം വാഹനങ്ങൾ പരിശോധിക്കാൻ പൊലീസ് സം ഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
കാറുകളും ഇരുചക്ര വാഹനങ്ങളും വിശദമായ പരിശോധനകൾക്കു ശേഷമാണ് കടത്തി വിടുന്നത്. മുൻകരുതൽ നടപടിയെന്ന നിലയ്ക്കാണ് പരിശോധ നകളെന്ന് അധികൃതർ പറഞ്ഞു.