ചെന്നൈ : ശസ്ത്രക്രിയകൾക്ക് യൂറോപ്യൻ രീതിയിലുള്ള പ്രോട്ടോക്കോൾ ഏർപ്പെടുത്തുന്നത് ആലോചിക്കുമെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ അറി യിച്ചു.
സർക്കാർ ആശുപത്രികളിലെ മുതിർന്ന സർജൻമാരുമായും വകുപ്പ് മേധാവികളുമായും ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.
ശസ്ത്രക്രിയയ്ക്കു വിധേയയായ കോളജ് വിദ്യാർഥിനി മരിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് പുതിയ നടപടികളിലേകടക്കുന്നത്. ശരിയായ ചികിത്സയാണു നൽകിയതെന്നും എന്നാൽ, ഡോക്ടർമാരുടെ അനാസ്ഥ മൂലമാണ് വിദ്യാർഥിനി മരിക്കാനിടയായതെന്നും അത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണു നടക്കു ന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മുതിർന്ന സർജൻമാരുടെ യോഗം സർക്കാർ ഈയാഴ്ച വിളിക്കും. ഡോക്ടർമാർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കണ്ടെത്തും.