ചെന്നൈ • ശ്രീലങ്കൻ അധികൃതരിൽ നിന്ന് യാത്രാ രേഖകൾ ലഭിച്ചാലുടൻ രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളായിരുന്ന നാല് ശ്രീലങ്കൻ പൗരന്മാരെ നാടു കടത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് തിരുച്ചിറപ്പള്ളി കലക്ടർ എം.പ്രദീപ്കുമാർ അറിയിച്ചു. അഭയാർഥി ക്യാംപിൽ പാർപ്പിച്ചിരിക്കുന്ന നാലുപേരെയും നാടു കടത്തുന്നതിന് ഇമിഗ്രേഷൻ വിഭാഗത്തിന്റെ കത്തു ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജയകുമാറിനെ തിരികെ ക്യാംപിലെത്തിച്ചു. ജയകുമാറിനൊപ്പം പ്രത്യേക മുറിയിൽ താമസിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച റോബർട്ട് പയസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു. മറ്റു പ്രതികൾക്കൊപ്പം ക്യാംപിൽ താമസിപ്പിക്കണമെന്നാണ് പയസിന്റെ ആവശ്യം.