ചെന്നൈ : വിവാദ സന്യാസിയും സുശീൽ ഹരി ഇന്റർനാഷനൽ റസിഡൻഷ്യൽ സ്കൂൾ സ്ഥാപകനുമായ ശിവശങ്കർ ബാബയ്ക്കെതിരെ തമിഴ്നാട് സിബിസിഐഡി റജിസ്റ്റർ ചെയ്ത സ്ത്രീപീഡന കേസ് റദ്ദാക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി പിൻവലിച്ചു. സ്കൂളിലെ വിദ്യാർഥിയുടെ മാതാവിനെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ വർഷം ശിവശങ്കർ ബാബയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കുറ്റപത്രം നൽകാൻ വൈകിയതിനെ തുടർന്ന് കോടതി കേസ് റദ്ദാക്കുകയായിരുന്നു.