Home Featured തമിഴ്‌നാട്ടില്‍ ബിജെപി നേതാവിന്റെ കൊലപാതകം; മലയാളിയുള്‍പ്പെട്ട ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ബിജെപി നേതാവിന്റെ കൊലപാതകം; മലയാളിയുള്‍പ്പെട്ട ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

by jameema shabeer

ചെന്നൈ: തമിഴ്നാട്ടിലെ ബി.ജെ.പി പ്രാദേശിക നേതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലയാളി ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍.

കാളികണ്ണനെ (52) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കോട്ടയം സ്വദേശി ടി അരുണ്‍ തിരുപ്പത്തൂര്‍ സ്വദേശികളായ എസ്. ഹരി വിഘ്‌നേശ് (24), വി. അരുണ്‍കുമാര്‍ (25), ആന്ധ്രാപ്രദേശിലെ കുപ്പം സ്വദേശി മണികണ്ഠന്‍ (22), ആനന്ദ് (22), പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി എന്നിവരാണ് അറസ്റ്റിലായത്.

ഹരി വിഘ്നേഷും കാളികണ്ണനും തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. അരുണ്‍ ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘത്തിന്‍റെ സഹായത്തോടെ ഹരിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കഴിഞ്ഞ ദിവസമാണ് കൃഷ്ണഗിരി ജില്ലയിലെ ഊതങ്കരയില്‍ കാളികണ്ണനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഒരു മാസമായി വീട്ടില്‍ പോകാതിരുന്ന കാളികണ്ണന്‍ തിരുപ്പത്തൂരിലെ ഗോഡൗണിലായിരുന്നു താമസം.

ഹരിയും ക്വട്ടേഷന്‍ സംഘവും കാളികണ്ണനെ ഗോഡൗണില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp