ചെന്നൈ • സംസ്ഥാനത്തു വടക്കു കിഴക്കൻ മൺസൂണിൽ ഈ മാസം 17നും 23നും ഇടയിൽ മഴ യിൽ 91% കുറവ്. ശരാശരി 34 മി ല്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 3 മി.മീ മഴ മാത്രമാണ് ഇത്തവണ ലഭിച്ചത്. സംസ്ഥാനത്തെ 22 ജില്ലകളിലും ശരാശരിയിലും താഴെ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്.
അതേസമയം, ഡിസംബറിൽ സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകുമെന്നും 2023ൽ വരൾച്ച ഉണ്ടാകില്ലെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
മഴ കുറഞ്ഞെങ്കിലും താപനില കാര്യമായി ഉയർന്നിട്ടില്ല. ചെന്നൈയിൽ അതിരാവിലെയും രാത്രിയിലും തണുപ്പ് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അതിരാവിലെ വാഹനങ്ങളിൽ പുറത്തിറങ്ങിയവർക്ക് മൂടൽ മഞ്ഞിനെ തുടർന്ന് ബുദ്ധിമുട്ട് അനുഭവ പ്പെട്ടിരുന്നു.