ചെന്നൈ: പാഠ്യപദ്ധതിയില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രനീക്കത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ കര്‍ഷകന്‍ തീകൊളുത്തി മരിച്ചു.
സേലം സ്വദേശി എണ്‍പത്തഞ്ചുകാരനായ തങ്കവേലാണ് സ്വയം തീകൊളുത്തിയത്. തലൈയൂരിലെ ഡി.എം.കെ. പാര്‍ട്ടി ഓഫീസിനു മുന്നില്‍വെച്ചായിരുന്നു തീകൊളുത്തിയത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പാഠ്യപദ്ധതിയില്‍ ഹിന്ദി കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങള്‍ അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയിരുന്നു.
തീകൊളുത്തുന്നതിനു മുന്‍പായി തങ്കവേല്‍ ഹിന്ദി ഭാഷയ്‌ക്കെതിരേ ബാനര്‍ എഴുതിയിരുന്നു. ഹിന്ദി ഇഷ്ടമല്ലെന്നും അതൊരു കോമാളി ഭാഷയാണെന്നും ബാനറില്‍ അദ്ദേഹം കുറിച്ചു.
‘മോദി സര്‍ക്കാരേ, കേന്ദ്രസര്‍ക്കാരേ…ഹിന്ദി വേണ്ട, മാതൃഭാഷ തമിഴ് ഉള്ളപ്പോള്‍ ഹിന്ദി കോമാളി ഭാഷയാണ്. ഇത് വിദ്യാര്‍ഥികളുടെ ജീവിതത്തെ ബാധിക്കും. ഹിന്ദിയെ അകറ്റൂ…’- എന്നാണ് തങ്കവേല്‍ പോസ്റ്ററില്‍ കുറിച്ചത്. തുടര്‍ന്ന് ദേഹത്ത് പൊട്രോളിച്ച് തീകൊളുത്തുകയായിരുന്നു.